തിരുവനന്തപുരം നഗരസഭ : 24 ഹോട്ടലുകള്‍ക്ക് നോട്ടീസ്

വ്യാഴം, 11 ജൂലൈ 2013 (13:13 IST)
PRO
ഹോട്ടലുകളിലെ ശുചിത്വ നിരീക്ഷണം നടത്തിയ നഗരസഭാധികൃതര്‍ 24 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് 46 ഹോട്ടലുകള്‍ പരിശോധിച്ചതില്‍ മോശമായ സാഹചര്യങ്ങളുള്ള 24 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

ഇതിനൊപ്പം നഗരത്തിലെ പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച 21 പേര്‍ക്കെതിരെയും ശിക്ഷാനടപടികളെടുത്തു. ഇവരില്‍ നിന്ന് 19660 രൂപ പിഴയിനത്തില്‍ വസൂലാക്കുകയും ചെയ്തു.

വിവിധ വാര്‍ഡുകളില്‍ 100 കടകളില്‍ പ്ലാസ്റ്റിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 9 കടകളില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കി. ഇത്തരത്തിലുള്ള 6 കിലോ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക