തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുധാകരന്‍
ചൊവ്വ, 10 ഡിസംബര്‍ 2013 (10:59 IST)
PRO
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാട് ശക്തമാക്കി കെ സുധാകരന്‍ എംപി. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സുധാകരന്‍ ഭീഷണി മുഴക്കി.
തിരുവഞ്ചൂരിനെ മാറ്റണമെന്ന നിലപാട് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.ആഭ്യന്തര വകുപ്പ് വേണ്ടവിധം കൈകാര്യം ചെയ്യുന്നതിന് തിരുവഞ്ചൂരിന് കഴിയുന്നില്ല. പാര്‍ട്ടി ഭരിച്ചിട്ടു പോലും പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല.
ടി പി വധക്കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ ആഭ്യന്തര വകുപ്പിന് വീഴ്ചകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികൾ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും യഥേഷ്ടം ഉപയോഗിക്കുന്നത് വരെ എത്തിയിട്ടും ആഭ്യന്തര വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.