തിരുപ്പൂരില്‍ പീഡനത്തിനിരയായ ബാലികയ്ക്ക് അടിയന്തരസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി
ചൊവ്വ, 23 ഏപ്രില്‍ 2013 (14:24 IST)
PRO
PRO
തിരൂപ്പൂരില്‍ പീഡനത്തിനിരയായ മലയാളി ബാലികയുടെ ചികിത്സയ്ക്ക് എല്ലാ സഹായവും ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സംഭവം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ചു തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് ഷിബു ബേബി ജോണ്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്‌തിയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.സന്ദര്‍ശനം സംബന്ധിച്ച വിവാദംതെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.