താനിപ്പോള്‍ ചൂണ്ടയിലാണ്, സ്രാവുകള്‍ രണ്ടു ദിവസത്തിനകം പുറത്തുവരും: പള്‍സര്‍ സുനി

ബുധന്‍, 5 ജൂലൈ 2017 (13:02 IST)
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട എല്ലാ സ്രാവുകളും രണ്ടു ദിവസത്തിനകം തന്നെ പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണുള്ളതെന്നും സുനി പറഞ്ഞു. സുനിയെ ചോദ്യം ചെയ്യുന്നതിനും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.  
 
കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത് കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ സുനിയും സഹതടവുകാരനായ ജിന്‍സണുമുണ്ട്. സുനി ഫോണ്‍ ചെയ്യുന്നതിന് സഹതടവുകാര്‍ സാക്ഷിയാണെന്ന കാര്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

വെബ്ദുനിയ വായിക്കുക