തല നരയ്ക്കുന്നതല്ല വാര്‍ദ്ധക്യം: വി എസ്

ഞായര്‍, 10 ഏപ്രില്‍ 2011 (13:39 IST)
PRO
PRO
ദുഷ്ടപ്രഭുത്വത്തിന് മുന്നില്‍ തല കുനിക്കാത്തതാണ് തന്റെ യൌവനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഞാന്‍ ഇപ്പോള്‍ 87 വയസ്സില്‍ കഴിയുന്നത് എന്റെ കുറ്റമാണോ എന്നും വി എസ് ചോദിച്ചു. തലനരയ്ക്കുന്നതല്ല വാര്‍ദ്ധക്യമെന്നും വി എസ് പറഞ്ഞു. വി എസിന്റെ പ്രായത്തെക്കുറിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായപ്രകടത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

16 വയസ്സ് മുതല്‍ താന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയതാണെന്ന് വി എസ് പറഞ്ഞു. എന്നാല്‍ 40 വയസ്സ് വരെ രാഹുല്‍ എവിടെയായിരുന്നു എന്നും അദ്ദേഹം ചോദിച്ചു. തനിക്ക് ഏഴ് വയസ്സായപ്പോഴായിരുന്നു അച്ഛന്റെ മരണം. അതോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ ബ്രിട്ടീഷുകാരെ തുരത്താനുള്ള സ്വാതന്ത്രസമരപ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ഫാക്ടറികളിലും മറ്റ് തൊഴിലിടങ്ങളിലുമൊക്കെയുള്ള സമരങ്ങളില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി രാഹുല്‍ ഇറക്കിയിരിക്കുന്നത് അമൂല്‍ പുത്രന്മാരെയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ 93 വയസുള്ള ആളായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് രാഹുല്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക