തലസ്ഥാനത്ത് മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

വ്യാഴം, 4 ജൂലൈ 2013 (15:09 IST)
PRO
തിരുവനന്തപുരത്ത് മയക്കുമരുന്നുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രമന്‍, ഫൈസല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്നും 45ഗ്രാം ബ്രൌണ്‍ ഷുഗറും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ബ്രൌണ്‍ ഷുഗറിന് മാര്‍ക്കറ്റ് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലയുണ്ട്. അമിത ഡോസില്‍ മയക്കുമരുന്ന് ഉപയോഗിച്ച് രാഹുല്‍ എന്ന യുവാവ് മരിച്ചിരുന്നു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്.

ഇരുവരുടെയും പേരില്‍ തലസ്ഥാനത്ത് കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക