തലശ്ശേരിയില്‍ ബോംബാക്രമണം

ശനി, 17 ജനുവരി 2009 (11:46 IST)
തലശ്ശേരിയില്‍ വീണ്ടും ബോംബാക്രമണം‍. ഇന്നലെ പകലും രാത്രിയിലും തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പെട്ട ബോംബാക്രമണങ്ങള്‍ നടന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ തലശ്ശേരി പുറക്കളത്തുവെച്ച് സി പി എം പ്രവര്‍ത്തകരായ ദിമേഷ്, സിലിന്‍ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ്, ബോംബാക്രമണങ്ങള്‍ നടന്നത്.

നായനാര്‍ റോഡിലും ഇളയിടത്ത്‌ മുക്കിലും പൊലീസ്‌ വാഹനങ്ങള്‍ക്കു നേരെയും ബോംബേറുണ്ടായി. ഇന്നലെരാത്രി തലശേരി വാടിയില്‍പീടികയില്‍ വച്ച്‌ വെട്ടേറ്റ ബി ജെ പി പ്രവര്‍ത്തകരായ എം മഞ്ജുനാഥ്‌ (27), ശ്രീലേഷ്‌ (22) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക