തരൂരിനെതിരെ എല്‍ഡിഎഫ് ഹൈക്കോടതിയിലേക്ക്

വ്യാഴം, 27 മാര്‍ച്ച് 2014 (16:05 IST)
PRO
PRO
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എം വിജയകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

തരൂരിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത് നിയമലംഘനമാണെന്നും ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും വിജയകുമാര്‍ അറിയിച്ചു.

പണവും മദ്യവും ഒഴുക്കിയാണ് തിരുവനന്തപുരത്തെ പ്രചാരണമെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും വിജയകുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക