തന്റെ രോഗാവസ്ഥപോലും വിവാദമാക്കുന്നു: ടി പി രാമകൃഷ്ണന്‍

ശനി, 26 മെയ് 2012 (18:15 IST)
PRO
PRO
വടകര റൂറല്‍ എസ്‌പി ഓഫീസിലേക്ക്‌ സി പി എം നടത്തിയ ബഹുജനമാര്‍ച്ചില്‍ പങ്കെടുക്കാത്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പ്രതികരിക്കുന്നു. തന്റെ രോഗാവസ്ഥപോലും മാധ്യമങ്ങള്‍ വിവാദമാക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമരീതിക്ക്‌ നിരക്കാത്ത പ്രചാരണങ്ങളാണ്‌ ഇപ്പോള്‍ ചില മാധ്യമങ്ങളുടെ ഭാഗത്തു നിന്ന്‌ ഉണ്ടാവുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സി പി എമ്മിനെ തകര്‍ക്കാന്‍ ല‌ക്‍ഷ്യമുള്ള പ്രചാരണങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ്‌ മാര്‍ച്ചില്‍ പങ്കെടുക്കാത്തതിനുളള അദ്ദേഹത്തിന്റെ വിശദീകരണം.

അക്രമം ഉണ്ടായേക്കാം എന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു എങ്കിലും പൊതുവെ സമാധാനപരമായാണ്‌ മാര്‍ച്ച്‌ അവസാനിച്ചത്‌.

വെബ്ദുനിയ വായിക്കുക