ഇടതുമുന്നണിയില്‍ നിന്ന് ഒരു പ്രബല കക്ഷി യു ഡി എഫില്‍ എത്തുമെന്ന തന്റെ പ്രവചനം താമസിയാതെ ശരിയാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കാഞ്ഞങ്ങാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാണ് കക്ഷിയെന്ന് താന്‍ പറഞ്ഞിട്ടില്ല. കാനം രാജേന്ദ്രന്‍ വളരെ പെട്ടെന്ന് പ്രതികരിച്ചതോടെ ഇനി കക്ഷിയാരാണെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
കുമ്പളങ്ങ കട്ടവന്റെ തോളു നോക്കുക എന്ന ഒരു പ്രയോഗം തങ്ങളുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.