വിദേശയാത്ര വിവാദത്തെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന ഐ ജി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ഇന്ന് വാദം. സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടോമിന്‍ തച്ചങ്കരി ഹര്‍ജി നല്കിയിരിക്കുന്നത്.
ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഫുള്‍ബെഞ്ച് ആണ് ഇന്ന് വാദം കേള്‍ക്കുക. ഡല്‍ഹി ബെഞ്ചിലെ വൈസ് ചെയര്‍മാന്‍ എല്‍ കെ ജോഷി അധ്യക്ഷനും കൊച്ചി ട്രൈബ്യൂണലിലെ അംഗങ്ങളായ ജോര്‍ജ് പാറയ്ക്കന്‍, കെ എം നൂര്‍ജഹാന്‍ എന്നിവര്‍ അംഗങ്ങളുമായ ഫുള്‍ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അഖിലേന്ത്യാ സര്‍വീസിലുള്ള ഐ പി എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന നിയമപ്രശ്നമാണു ഫുള്‍ബെഞ്ച് പ്രധാനമായും പരിഗണിക്കുക. നേരത്തെ, കേസ് പരിഗണിച്ചപ്പോള്‍ ഡിവിഷന്‍ ബെഞ്ചിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതോടെയാണ് വിഷയം ഫുള്‍ബെഞ്ചിന് വിട്ടത്.