സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ഐ ജി ടോമിന്‍ ജെ തച്ചങ്കരിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് കൊച്ചി സിറ്റി പോലീസ് തടഞ്ഞു. ആലപ്പുഴയിലെ തച്ചങ്കരിക്കെതിരെ നിലനില്‍ക്കുന്ന കസ്റ്റഡിപീഡനക്കേസ് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇക്കാര്യം വിലക്കിയത്.
പഴയ പാസ്പോര്‍ട്ടിലെ പേജുകള്‍ തീര്‍ന്നുപോയതിനാലാണ് പുതിയ പാസ്പോര്‍ട്ടിന് തച്ചങ്കരി അപേക്ഷ നല്‍കിയത്. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്നും തച്ചങ്കരി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദം ശരിയല്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തച്ചങ്കരി ജൂലൈ 10-നാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. വിദേശത്ത് തീവ്രവാദ ബന്ധമുള്ളവരുമായി തച്ചങ്കരി കൂടിക്കാഴ്‌ച നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.