ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

ഞായര്‍, 9 ജൂണ്‍ 2013 (16:22 IST)
WD
WD
തൊടുപുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കടവൂര്‍ ചാലില്‍ വീട്ടില്‍ രാമന്‍‌കുട്ടിയുടെ ഭാര്യ രമണി(60)ആണ് മരിച്ചത്.

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ ആറായി.

വെബ്ദുനിയ വായിക്കുക