ട്രോ‌ളന്മാരെ പൂട്ടാനൊരുങ്ങി ജോയ് മാത്യു, സൂക്ഷിച്ചോ ഇല്ലെങ്കിൽ പണി പാളും!

ചൊവ്വ, 18 ഏപ്രില്‍ 2017 (09:04 IST)
എന്തിനേയും ഏറ്റവും വേഗതയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത് ഇപ്പോൾ ട്രോൾ രൂപത്തിലാണ്. ഇങ്ങനെ പ്രച‌രിക്കുന്നതിൽ എത്രത്തോ‌ളം വാസ്തവമുണ്ടെന്ന് ആരും ശ്രദ്ധിക്കാറില്ല. എന്തുകാര്യത്തേയും ട്രോളുന്ന ട്രോ‌ളന്മാർക്കിട്ട് പണികൊടുക്കാൻ ഒരുങ്ങുകയാണ് നടൻ ജോയ് മാത്യു.
 
തന്റേതല്ലാത്ത പ്രസ്താവന ട്രോൾ രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസ് നൽകാനാണ് താരത്തിന്റെ തീരുമാനം. ട്രോ‌ളുകളാകാം പക്ഷേ കളവുകളാകരുതെന്ന് താരം പറയുന്നു. ഇത്തരം വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കുകയാണെന്നും ജോയ് മാത്യു വ്യക്തമാക്കുന്നു. 

ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
 
വ്യാജന്മാരും കപടന്മാരുമായ ട്രൊളന്മാരുടെ ശ്രദ്ധക്ക്‌...
താഴെ എഴുതിവെച്ചതായ പൊട്ടത്തരം ഞാൻ പറഞ്ഞതല്ല. ഇമ്മാതിരി വിഡ്ഡിത്തങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്റെ പേരിൽ മുൻപും പ്രചരിച്ചിട്ടുള്ളത്‌ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌. ഇനി ക്ഷമിക്കവയ്യാത്തത്‌ കൊണ്ട്‌ ഞാൻ സൈബർ സെല്ലിൽ പരാതികൊടുക്കുകയാണു. 
 
ട്രോളുകളാവം പക്ഷെ കളവുകളരുത്‌. അതുകൊണ്ട്‌ സൈബർ സെല്ലിൽ നിന്നു ആരെയെങ്കിലും പ്രതിചേർത്താൽ എനിക്ക്‌ ഒന്നും ചെയ്യാനാവില്ല എന്നുകൂടി അറിയിക്കട്ടെ. താഴെ ഈ വ്യാജ ട്രോൾ എന്നെ അറിയിച്ച്‌ എന്റെ സുഹ്രത്ത്‌ സേതുമാധവൻ കൊബത്ത്‌ ഉണ്ണിക്ക്‌ നന്ദി.

വെബ്ദുനിയ വായിക്കുക