ട്രെയിനില്‍ സ്ത്രീയെ ശല്യം ചെയ്ത ജവാന്‍ കസ്റ്റഡിയില്‍
വ്യാഴം, 13 ഫെബ്രുവരി 2014 (17:55 IST)
PRO
PRO
ട്രെയിനില്‍ സ്ത്രീയെ ശല്യപ്പെടുത്തിയതിന് ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് തമ്പാന്നൂര്‍ റയില്‍വേ സ്റ്റേഷനിലാണു സംഭവം നടന്നത്.
പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ജവാനായ തമിഴ്നാട് തേനി കമ്പനി സ്വദേശി ഗോപി കണ്ണന്‍ എന്ന 30 കാരനാണു പിടിയിലായത്. വൈകിട്ടുള്ള മലബാര്‍ എക്പ്രസ്സിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റിലെ സ്ത്രീയെ ശല്യം ചെയ്യാനെത്തിയപ്പോഴാണു മറ്റു യാത്രക്കാര്‍ ഓടിക്കൂടി ജവാനെ ആര്‍.പി.എഫിനു കൈമാറിയത്.
സ്ത്രീയുടെ പരാതിയില്‍ റയില്‍വേ പൊലീസ് ജവാനെതിരെ കേസെടുത്തിട്ടുണ്ട്.