ടെക്‌സ്‌റ്റൈല്‍ ഉടമ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
തിങ്കള്‍, 20 ഏപ്രില്‍ 2009 (10:41 IST)
പട്ടാമ്പി വീരമണി ടെക്‌സ്റ്റൈല്‍സ് ഉടമ കാശിവിശ്വനാഥന്‍ (62) ട്രയിനില്‍ നിന്ന് കാല്‍വഴുതിവീണ് മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് ആലുവ റയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
എറണാകുളം - ബാംഗ്ലൂര്‍ എക്‌സ്‌പ്രസ് ആലുവ സ്റ്റേഷനില്‍ നിര്‍ത്തിയശേഷം മുന്നോട്ടെടുത്ത സമയത്ത് ഓടിക്കയറാന്‍ ശ്രമിക്കവെയാണ് കാശിവിശ്വനാഥന്‍ ട്രാക്കിലേക്കു വീണത്. ട്രാക്കില്‍ വീണ കാശിവിശ്വനാഥന്‍റെ ശരീരത്തിലൂടെ ട്രെയില്‍ കയറുകയായിരുന്നു. ഉടന്‍ തന്നെ പ്ലാറ്റ്ഫോമിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ശരീരം മൂന്നു കഷണങ്ങളായിരുന്നു.
ഞായാറാഴ്ച ബന്ധുക്കള്‍ക്കൊപ്പം കാലടി സന്ദര്‍ശിക്കാനെത്തിയ കാശി വിശ്വനാഥന്‍, ഒപ്പമുണ്ടായിരുന്നവരെ അങ്കമാലിയിലാക്കിയശേഷം അഭിഭാഷകനെ കാണാന്‍ എറണാകുളത്തേക്കു പോകുകയായിരുന്നു. അങ്കമാലിയില്‍ നിന്നു ട്രെയിനില്‍ കയറിയ ഇദ്ദേഹം ആലുവയില്‍ ഇറങ്ങി തിരികെ കയറുമ്പോഴായിരുന്നു അപകടം. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.