ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം മോഹനന്റെ കസ്റ്റഡി കാലാവധി ജൂലൈ 11 വരെ നീട്ടി. എ ഐ ജി യുടെയും നാല് ഡിവൈഎസ്പിമാരുടെയും നേതൃത്വത്തില്‍ ഇദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്തിട്ടും നിര്‍ണായകമായ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ഏഴു ദിവസത്തേക്കായിരുന്നു ഇദ്ദേഹത്തെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇനി പരമാവധി ഏഴു ദിവസം കൂടി വാങ്ങാം. പി കെ കുഞ്ഞനന്തന്റെ കസ്റ്റഡിയും ശനിയാഴ്ച അവസാനിക്കും. ഇവരെ രണ്ട് പേരെയും ഒരുമിച്ച് നിര്‍ത്തി ചോദ്യം ചെയ്യേണ്ടതുണ്ട്.
ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ പാര്‍ട്ടി തീരുമാനമാണെന്ന് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രതികളും മൊഴി നല്‍കിയിരുന്നു. ആരാണ് ഈ പാര്‍ട്ടി തീരുമാനത്തിന് പിന്നിലെന്ന് അറിയാവുന്ന പ്രധാന കണ്ണി മോഹനന്‍ തന്നെയാണ്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ മൊഴികളാവും ഇനി കേസിന്റെ ഗതി നിര്‍ണയിക്കുക.