ടി പി വധം: ഡിജിപിക്ക് എതിരെ ടി എന്‍ പ്രതാപന്‍

തിങ്കള്‍, 21 മെയ് 2012 (15:59 IST)
PRO
PRO
ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഡി ജി പി ജേക്കബ് പുന്നൂസിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന്‌ പറഞ്ഞിട്ടില്ലെന്ന ഡി ജി പിയുടെ പ്രസ്താവന മലക്കം മറിച്ചിലാണെന്ന്‌ പ്രതാപന്‍ ആരോപിച്ചു.

സംഭവത്തിന്‌ ശേഷം ആദ്യമായി ഡി ജി പി നടത്തിയ പരസ്യപ്രസ്താവനയില്‍ വ്യക്തിപരമായ ലാഭ നഷ്ടങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നാണ് പറഞ്ഞിരുന്നത്.ചാനലുകളിലെ ക്ലിപ്പിംഗുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

കേസ്‌ അന്വേഷിക്കുന്നത്‌ കേരളത്തിലെ മികച്ച പൊലീസ്‌ സംഘമാണ്‌. ഈ സാഹചര്യത്തില്‍ ആഭ്യന്തര സമ്മര്‍ദ്ദം ചെലുത്തി താന്‍ ആദ്യം പറഞ്ഞിടത്തുതന്നെ അന്വേഷണ സംഘത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഡി ജി പിയുടെ മലക്കം മറിച്ചിലെന്ന കാര്യം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പരിശോധിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക