ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന സംഘത്തിലെ പ്രധാനിയാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിച്ച ആളാണ് കുഞ്ഞനന്തന്‍.
ടി പി വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത കണ്ണൂരിലെ പാര്‍ട്ടി വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.