ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജനുവരി 22ന് വിധി .നിലവില്‍ 36 പ്രതികളാണ് കേസിലുള്ളത്. കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. ഫെബ്രുവരി 11നാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
76 പേരെയാണ് ആദ്യ ഘട്ടത്തില്‍ കേസില്‍ പ്രതിചേര്‍ത്തത്. സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് കാരായി രാജന്‍ ഉള്‍പ്പെടെയുള്ള 20 പ്രതികളെ കോടതി വെറുതെവിട്ടു. കെ കെ രാഗേഷ് ഉള്‍പ്പെടെ മറ്റു 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2 പേര്‍ ഒളിവിലാണ്.
മുഴുവന്‍ പ്രതികളെയും ജനുവരി 22ന് കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. നവംബര്‍ 30നുള്ളില്‍ കേസില്‍ വിധി പറയണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് മാറിനില്‍ക്കേണ്ടിവരുന്നതിനാല്‍ ജനുവരി 22നാണ് വിധി പറയുക.