ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി മോഹനന് ഭാര്യയ്ക്കൊപ്പം ഹോട്ടലില്‍; മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
വ്യാഴം, 7 നവംബര്‍ 2013 (15:24 IST)
PRO
PRO
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി മോഹനന് ഭാര്യയ്ക്കൊപ്പം ഹോട്ടലില്‍. റിമാന്‍ഡ് പ്രതിയായി ജയിലില്‍ കഴിയുന്ന മോഹനന് ഭാര്യ കെ കെ ലതിക എംഎല്‍എയെ കാണാനാണ് ജയില്‍ ചട്ടം ലംഘിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
ലതികയ്ക്കൊപ്പം സിപിഎം പ്രവര്‍ത്തകരും ഹോട്ടലില്‍ ഉണ്ടായിരുന്നു. ജയിലില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വഴിയാണ് മോഹനനെ ഭാര്യയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോലീസ് അവസരം നല്‍കിയത്. കൂടിക്കാഴ്ചയ്ക്ക് സാക്ഷികളായി പോലീസുമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടപടിക്ക് നിര്‍ദേശം നല്കി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്.