ടിപി വധക്കേസില്‍നിന്ന് സിബി‌ഐക്ക് പിന്നോട്ടു പോകാനാവില്ലെന്ന് തിരുവഞ്ചൂര്‍

വ്യാഴം, 3 ഏപ്രില്‍ 2014 (13:12 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധശ്രമക്കേസ് അന്വേഷണത്തില്‍ നിന്ന് സിബിഐയ്ക്ക് പിന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസിന്റെ ശരിതെറ്റുകള്‍ വിലയിരുത്തേണ്ടത് അന്വേഷണത്തിനു ശേഷമാണ്. അന്തിമ റിപ്പോര്‍ട്ട് വരുംമുമ്പ് അന്വേഷണത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തുന്നത് ശരിയായ നടപടിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സംസ്ഥാന പൊലീസ് അന്വേഷിച്ച കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സിബിഐ വക്താവ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസ് സിബിഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര പഴ്സനല്‍ മന്ത്രാലയവും സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക