ടിപി വധക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹമെന്ന് പിണറായി

ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (17:41 IST)
PRO
PRO
ടിപി വധക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹമെന്ന് പിണറായി വിജയന്‍. കേസില്‍ ഭരണനേതൃത്വം നടത്തിയ രാഷ്ട്രീയ ഗൂഡാലോചന വ്യക്തമാണെന്നായിരുന്നു വിധിയില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെകെ രാകേഷിന്റെ പ്രതികരണം.

എന്നാല്‍ ടിപി വധക്കേസിലെ വിധി പഠിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കോടതി വെറുതെ വിട്ടതുകൊണ്ടുമാത്രം പ്രതികളുടെ പങ്ക് ഇല്ലാതാകില്ലെന്ന് കെകെ രമ അഭപ്രായപ്പെട്ടു. ടിപി വധക്കേസില്‍ കാരായി രാജനടക്കമുള്ള പ്രതികളുടെ പങ്ക് വ്യക്തമാണ്. ഇത് കൃത്യമായി തെളിയിക്കാനാകാത്തതാണ് വിധിയില്‍ പ്രതിഫലിച്ചതെന്നും കെ കെ രമ പറഞ്ഞു.

വെബ്ദുനിയ വായിക്കുക