ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി. മോഹനന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കേസ് പരിഗണിക്കുന്ന പ്രത്യേക വിചാരണ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ 14ാം പ്രതിയായ പി മോഹനന്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28നാണ് അഭിഭാഷകര്‍ മുഖേന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ജാമ്യം ആവശ്യപ്പെട്ട് മൂന്ന് തവണ ഹൈക്കോടതിയെയും ഒരു തവണ സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. ദൃക്സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിചാരണക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് ജാമ്യഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗം പുതിയ ജാമ്യാപേക്ഷ നല്‍കിയത്.
ടിപി വധക്കേസുമായി ബന്ധപ്പെട്ട് 2012 ജൂണ്‍ 29നാണ് പി മോഹനന്‍ അറസ്റ്റിലായത്.