ടിപി കേസില്‍ സിബി‌ഐ അന്വേഷണം രാഷ്‌ട്രീയ താല്‍പര്യമെന്ന്‌ കോടിയേരി

വ്യാഴം, 20 ഫെബ്രുവരി 2014 (15:21 IST)
PRO
PRO
ടിപി കേസ്‌ ഗൂഡാലോചന സിബിഐയ്‌ക്ക് വിടാനുള്ള തീരുമാനം രാഷ്‌ട്രീയ താത്‌പര്യമെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍.

വിഎസിന്റെ ആവശ്യപ്രകാരമാണ്‌ അന്വേഷണം സിബിഐയ്‌ക്ക് വിട്ടതെങ്കില്‍ മാറാട്‌ കേസിലും വിഎസ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നതാണെന്നും കോടിയേരി പറഞ്ഞു.

ടിപിയുടെ ഭാര്യ രമയുടെ ആവശ്യപ്രകാരം കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിഎസ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്ക് കത്തയച്ചിരുന്നു. അതേസമയം കത്ത്‌ വ്യാജമാണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വി എസ്, താന്‍ തന്നെയാണ് കത്ത് അയച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക