ഞങ്ങള്‍ ‘തോട്ടം ലോബികളാണെന്ന്’ പറയുന്നവര്‍ പറയട്ടെ: കെ എം മാണി
വെള്ളി, 24 ഓഗസ്റ്റ് 2012 (15:07 IST)
PRO
PRO
മുന്‍ മന്ത്രി ബിനോയി വിശ്വത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മന്ത്രി കെ എം മാണി രംഗത്ത്. തങ്ങള്‍ ആരും തോട്ടം ലോബിയുടെ ആളുകളല്ലെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ പറയട്ടെയെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.
മന്ത്രി അടക്കമുള്ളവര്‍ തോട്ടം ലോബിയുടെ ആളുകളാണെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ആരോപിച്ചത്. നെല്ലിയാമ്പതി വിഷയത്തില്‍ പരസ്യപ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നവര്‍ തന്നെ അത് നിര്‍ത്തിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാണി പറഞ്ഞു.
അതേസമയം, നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതി യോഗം തുടരുകയാണ്. ഉപസമിതിയംഗങ്ങള്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന കാര്യവും യോഗം പരിഗണിക്കുന്നുണ്ട്.
നെല്ലിയാമ്പതിയിലെ കര്‍ഷക സംഘടനകളുടേയും പൊതുജനങ്ങളുടേയും വിവിധ പരിസ്ഥിതി സംഘടനകളുടേയും പരാതികളും ഉപസമിതി പരിശോധിക്കും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന തോട്ടങ്ങളുടെ കാര്യം ഉപസമിതി പരിശോധിക്കേണ്ടെന്ന് യുഡിഎഫ് യോഗം നേരത്തെ തീരുമാനച്ചിരുന്നു.