ജ്വല്ലറി കവര്‍ച്ചയ്ക്കിടെ കൊലപാതകം: 4 പേര്‍ അറസ്റ്റില്‍

ബുധന്‍, 25 മെയ് 2011 (12:56 IST)
PRO
PRO
കിളിമാനൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് കടലൂര്‍ സ്വദേശികളായ പളനി, രാജശേഖരന്‍ എന്നിവര്‍ക്കൊപ്പം മലയാളികളായ പ്രമീസ്, ദീപക് രാജ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ശശികുമാര്‍ ഗോവയില്‍ ആത്മഹത്യ ചെയ്തിരുന്നു.

മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായി പ്രതികളെ ഗോവയിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോര്‍ട്ട്. മോഷണ സംഘത്തിന് വ്യാജ സിംകാര്‍ഡ് എത്തിച്ചുനല്‍കിയ മൂന്ന് മലയാളികള്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കിളിമാനൂര്‍ കല്ലറയിലെ ജസീന ജ്വല്ലറിയില്‍ നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ഒന്നരക്കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയുമാണ് മോഷണം പോയത്.

വെബ്ദുനിയ വായിക്കുക