ചെങ്ങന്നൂരില്‍ കൊലചെയ്യപ്പെട്ട വിദേശമലയാളി ജോയ് മരിച്ചത് വെടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരഭാഗങ്ങള്‍ പൂര്‍ണമായി ലഭിച്ചതോടെ ഇന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. പിതാവിനെ വെടിവെച്ചു കൊന്നതിനുശേഷം ശരീരാവയവങ്ങള്‍ മുറിച്ചുമാറ്റി പമ്പയാറ്റിലും ചങ്ങനാശേരിയിലും ചിങ്ങവനത്തും നിക്ഷേപിച്ചതായി ഷെറിന്‍ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.