ജോപ്പനും സരിതയും സംസാരിച്ചത് തന്നെ വണ്ടിക്കു പുറത്തു നിര്‍ത്തിയെന്ന് ഡ്രൈവര്‍

വ്യാഴം, 20 ജൂണ്‍ 2013 (16:49 IST)
PRO
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ നിരവധി തവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ അല്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ പോയിട്ടുണ്ടെന്ന് സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് വെളിപ്പെടുത്തി. ഈ വിവരം സ്ഥിരീകരിക്കണമെങ്കില്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക് നോക്കിയാല്‍ മതിയെന്ന് ശ്രീജിത്ത് പറഞ്ഞു.

'മുഖ്യമന്ത്രിയുടെ പേഴ്സണല്‍സ്റ്റാഫംഗമായ ജോപ്പനും സലീമും എപ്പോഴും സരിതയുടെ ഫോണിലേയ്ക്ക് വിളിക്കാറുണ്ട്. അവര്‍ എന്താണ് സംസാരിക്കാറുള്ളത് എന്നതിനെ പറ്റി കൂടുതല്‍ഒന്നും അറിയില്ല. എന്നെ വണ്ടിക്കു പുറത്തു നിര്‍ത്തിയാണ് കൂടുതലും സംസാരിച്ചിട്ടുള്ളത്.'-ശ്രീജിത്ത് പറഞ്ഞു.

മുന്‍ മന്ത്രി ഗണേഷ് കുമാറും സരിതയും തമ്മില്‍അടുപ്പത്തിലായിരുന്നു. സോളാറിന്രെ കാര്യവുമായി ബന്ദപ്പെട്ട് അവര്‍ തമ്മില്‍പിണങ്ങി. ഈ സമയത്ത് ഗണേഷും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചീഫ് വിപ്പ് പിസിജോര്‍ജ്ജിനോട് പറയണമെന്ന് അറിയിച്ച് ശ്രീജിത്തിനെ ജോര്‍ജ്ജിന്രെ അടുത്തേയ്ക്ക് പറഞ്ഞയച്ചിരുന്നെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക