ജോണ്‍സന്‍റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

ശനി, 25 ഫെബ്രുവരി 2012 (16:17 IST)
PRO
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍ ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. 25 വയസായിരുന്നു. റെന്‍ ജോണ്‍സണ്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയില്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു റെന്‍.

ശനിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാഹനാപകടം നടന്നത്. സഹോദരി ഷാനിനും അമ്മ റാണിക്കുമൊപ്പമാണ് റെന്‍ ചെന്നൈയില്‍ താമസിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക