ജിഷയുടെ കൊലപതകം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഹര്‍ജി തള്ളി

തിങ്കള്‍, 9 മെയ് 2016 (13:34 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. 
 
അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവില്‍ കേസില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. 
 
അതേസമയം, ഹര്‍ജി തള്ളിയെങ്കിലും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പി ഡി ജോസഫ് അറിയിച്ചു.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക