ജലകന്യക: അഴിമതി അന്വേഷിക്കണം

ശനി, 24 ഒക്‌ടോബര്‍ 2009 (12:08 IST)
45 പേരുടെ മരണത്തിന് കാരണമായ തേക്കടി ദുരന്തത്തിന് കാരണമായ ജലകന്യക ബോട്ട് വാഞ്ഞിയതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ ടി ഡി സി ചെയര്‍മാ‍ന്‍ ചെറിയാന്‍ ഫിലിപ്പ്. ടൂറിസം വകുപ്പിലേയോ കെ ടി ഡിസിയിലേയോ ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

വിലകുറഞ്ഞ ഫൈബര്‍ കൊണ്ടാണ് ബോട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ സംശയം അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

തേക്കടിയില്‍ 45 പേരുടെ ജീവനപഹരിച്ച ദുരന്ത ബോട്ട്‌ ജലകന്യക നീറ്റിലിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ ബോട്ട്‌ ലാന്‍ഡിങ്ങില്‍ മറിഞ്ഞിരുന്നുവെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ബോട്ടിന്റെ നിര്‍മാണ തകരാര്‍ സംബന്ധിച്ച വ്യക്‌തമായ സൂചന ലഭിച്ചിട്ടും കെടിഡിസി അധികൃതര്‍ വിശദമായ പരിശോധന നടത്തിയില്ലെന്ന്‌ അന്നത്തെ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌ത ജീവനക്കാര്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.

വിഘ്നേഷ്‌ മറൈന്‍ ടെക്നിക്കല്‍ സര്‍വീസസിന്റെ ചെന്നൈയിലെ യാര്‍ഡിലാണ് ബോട്ടിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചത്. ഇതിനുശേഷം തേക്കടി ബോട്ട്‌ ലാന്‍ഡിങ്ങില്‍ ഭാഗങ്ങള്‍ സംയോജിപ്പിക്കുകയായിരുന്നു. അ

വെബ്ദുനിയ വായിക്കുക