ജയിലില്‍ ഭര്‍ത്താവിനെ കാണാനെത്തിയ സ്ത്രീക്ക് നേരെ പീഡനശ്രമം

ഞായര്‍, 29 ജനുവരി 2012 (10:28 IST)
PRO
PRO
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നയാളെ കാണാനെത്തിയ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് തേടി. സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടെയുള്ളവരാണ് ആരോപണവിധേയര്‍‍.

ഭര്‍ത്താവിന് പരോള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്താ‍ണ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ വലയിലാക്കാന്‍ ശ്രമിച്ചത്. സ്ത്രീയെ ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയാല്‍ ഭര്‍ത്താവിനെ കാണാന്‍ അവസരം ഒരുക്കാം എന്നും പറഞ്ഞു.

ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് സ്ത്രീ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് പീഡനശ്രമം ഉണ്ടായത്. സ്ത്രീ അവിടെ നിന്ന് ഇറങ്ങി ഓടി കാന്റീനിലെ ഉദ്യോഗസ്ഥരോട് പരാതിപ്പെടുകയായിരുന്നു.

അതേസമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നാതായും ആരോപണമുണ്ട്.

വെബ്ദുനിയ വായിക്കുക