ജയിലില്‍ പ്രതികള്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെ ടി തോമസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2013 (16:08 IST)
PRO
PRO
ജയിലില്‍ പ്രതികള്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് കെ ടി തോമസ്. സഞ്ചാര സ്വാതന്ത്ര്യം മാത്രമാണ് പ്രതികള്‍ക്ക് നിഷേധിച്ചിട്ടുള്ളത്.

പ്രതികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കരുതെന്നും അവര്‍ ടിവി കാണരുതെന്നും മറ്റും പറയുന്നത് ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണെന്നും ജസ്റ്റിസ് തോമസ് പ്രതികരിച്ചു.

സാക്ഷികളെ സ്വാധീനിക്കുന്നതും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടുന്നതും തടയാന്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണം. ഫോണ്‍ സംസാരം നിരീക്ഷിക്കുന്നതിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം. അല്ലാതെ വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കരുതെന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെ ടി തോമസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക