ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ഗണേഷ് കുമാറിനെ കുത്തിക്കൊല്ലുമെന്ന് ബിജു

ബുധന്‍, 20 നവം‌ബര്‍ 2013 (18:50 IST)
PRO
PRO
ജയിലില്‍നിന്ന് ഇറങ്ങിയാല്‍ എംഎല്‍എ കെ ബി ഗണേഷ് കുമാറിനെ കുത്തിക്കൊല്ലുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍‍. കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ജയിലില്‍ നിന്ന് ബിജു രാധാകൃഷ്ണന്‍ ഫെനി ബാലകൃഷ്ണനയച്ച ഭീഷണിക്കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

സരിതയുടെ പക്കല്‍ നിന്നും അഞ്ചു ലക്ഷം രൂപ വാങ്ങി നല്‍കിയില്ലെങ്കില്‍ രഹസ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നാണ് ബിജു ഭീഷണിപ്പെടുത്തിയത്. താന്‍ പണം ആവശ്യപ്പെട്ട കാര്യം സരിത അറിയരുതെന്നും ബിജു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സരിതയുടെ അമ്മയുടെ കൈവശം പണം ഉണ്ടെന്നും അവരില്‍ നിന്നും നവംബര്‍ 19 ന് മുന്‍പ് പണം വാങ്ങി നല്‍കണമെന്നുമാണ് ബിജു ആവശ്യപ്പെടുന്നത്. ഇതിന് വീഴ്ച വരുത്തിയാല്‍ എല്ലാക്കാര്യവും മാധ്യമങ്ങളോട് പറയുമെന്നാണ് ബിജു രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക