ജയരാജന്‍ പിറവത്തെത്തി; ഇനി നടക്കുക അക്രമം!

ചൊവ്വ, 28 ഫെബ്രുവരി 2012 (16:46 IST)
PRO
PRO
ഇപി ജയരാജന്‍ പിറവത്ത് എത്തിയതോടെ നടക്കാന്‍ പോകുന്നത് അക്രമമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി കെ ബാബു. ജയരാജന്‍ എത്തിയതോടെ കണ്ണൂര്‍ മോഡല്‍ അട്ടിമറി സാധ്യത വര്‍ധിച്ചതായി ബാബു പറഞ്ഞത് എറണാകുളം പ്രസ്‌ ക്ലബ്ബില്‍ മീറ്റ്‌ ദ പ്രസില്‍ വച്ചാണ്.

“പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഇപി ജയരാജന്‍ എത്തിയതോടെ കണ്ണൂര്‍ മോഡല്‍ അട്ടിമറി സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ജയരാജന്റെ വരവോടെ ഒന്നുകില്‍ അക്രമം നടക്കുമെന്നും അല്ലെങ്കില്‍ സമാധാനപരമായ വോട്ടെടുപ്പ്‌ അട്ടിമറിക്കപ്പെടുമെന്നും ജനങ്ങള്‍ക്ക്‌ ബോധ്യമായിക്കഴിഞ്ഞു.”

“സിപിഎമ്മിലും എല്‍ഡിഎഫിലുമുള്ള തര്‍ക്കങ്ങള്‍ യുഡിഎഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുകയാണ്‌. ആത്മാര്‍ഥതയുള്ള സിപിഎമ്മുകാര്‍ പോലും എല്‍ഡിഎഫിന്‌ അനുകൂലമായി ഇത്തവണ വോട്ടു ചെയ്യുമെന്ന്‌ കരുതുന്നില്ല. സഭാ തര്‍ക്കം പിറവത്ത്‌ യുഡിഎഫിന്റെ വിജയസാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ല എന്ന് എനിക്കുറപ്പുണ്ട്” - ബാബു പറഞ്ഞു

വെബ്ദുനിയ വായിക്കുക