ജനിതക വിത്ത്: ഭക്‍ഷ്യോത്പാദനം തകര്‍ക്കും

വെള്ളി, 16 ഒക്‌ടോബര്‍ 2009 (10:48 IST)
PRO
പച്ചക്കറികളുടെ ജനിതകവിത്തുകള്‍ ഉല്‍‌പാദിപ്പിക്കാനുള്ള കേന്ദ്ര നീക്കം ഭ‌ക്‍ഷ്യോത്പാദന മേഖലയെ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. ഈ നീക്കം പല പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ജനിതകമാറ്റം വരുത്തിയ വഴുതനങ്ങ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര ജൈവ സാങ്കേതിക നിയന്ത്രക സമിതി അംഗീകാരം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കേന്ദ്ര നീക്കത്തെ വിമര്‍ശിച്ചത്.

ഇത്തരത്തിലുള്ള ആദ്യ കാര്‍ഷിക വിളയാണ് ഇതിലൂടെ ഇന്ത്യയിലെത്തുന്നത്. കാര്‍ഷികരംഗത്ത് ഈ നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇത് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക