ജനപിന്തുണയില്ലാത്ത സുധീരന്‍ എന്നോട് വ്യക്തിവിരോധം തീര്‍ക്കുന്നു: വെള്ളാപ്പള്ളി

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2015 (11:37 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് ജനപിന്തുണയില്ലെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നോട് സുധീരന്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
18 വര്‍ഷമായി സുധീരന്‍ എന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഈ രാഷ്ട്രീയക്കാര്‍ കോടതിക്കുപോലും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. ഇവര്‍ക്കൊക്കെ ഞാനെന്ന ഭാവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ലെഫ്റ്റനന്‍റ് ഗവര്‍ണറാക്കാത്തതിന്‍റെ വൈരാഗ്യമാണ് സി കെ വിദ്യാസാഗറിന് തന്നോടെന്നും വെള്ളാപ്പള്ളി പറഞ്ഞു. പച്ചപിടിക്കാനായി വിദ്യാസാഗര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. സ്വന്തം സമുദായത്തിലെ കുലംകുത്തികളാണ് തന്റെ ശത്രുക്കളെന്നും വെള്ളാപ്പള്ളി പറഞ്ഞു.