കേസ് നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്നാണ് വെള്ളിയാഴ്ച വീണ്ടും കോടതി വാക്കാല്‍ വിമര്‍ശിച്ചത്. ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അഞ്ച് കേസുകളിലെ നടത്തിപ്പിലുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കണം. നാല് കേസുകളിലെ നടത്തിപ്പില്‍ എ ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. മേലുദ്യോഗസ്ഥരുടെ അഭിപ്രായം തേടാതെ വേണം റിപ്പോര്‍ട്ട് നല്കാന്‍. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. രജിസ്ട്രാര്‍ മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ചില കേസുകളില്‍ എ ജിക്ക് പ്രത്യേക താത്പര്യമാണ്. ഈ രീതിയിലാണെങ്കില്‍ എ ജി ഓഫീസ് പുന:സംഘടിപ്പിക്കേണ്ടി വരും. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. കോടതിയുടെ ഉത്തരവുകള്‍ ഒന്നും പാലിക്കുന്നില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ അമിക്കസ് ക്യൂറിയായി നിയമിച്ച് പരിശോധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.