ചെറുമകന്‍ 90കാരിയായ മുത്തശ്ശിയെ പീഡിപ്പിച്ചു!

വ്യാഴം, 23 ജനുവരി 2014 (15:44 IST)
PRO
PRO
ചെറുമകന്‍ സ്വന്തം മുത്തശ്ശിയെ പീഡിപ്പിച്ചതിന്‌ അറസ്റ്റിലായി. തേവലക്കര അരിനല്ലൂര്‍ മുട്ടം‍പനവിള പടീറ്റതില്‍ വില്യംസ് വിജയന്‍ എന്ന 24 കാരനാണു 90കാരിയായ മുത്തശിയെ പീഡിപ്പിച്ചതിനു പിടിയിലായത്.

കഞ്ചാവിനും മദ്യത്തിനും സ്ഥിരം അടിമയായ വില്യംസ് മുത്തശിയെ ഉപദ്രവിച്ചത് പുറത്തറിഞ്ഞിരുന്നില്ല. അവശ നിലയില്‍ കണ്ട മുത്തശിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്‌ ചെറുമകന്‍റെ പീഡനം സംബന്ധിച്ച വിവരം പുറത്തായത്.

ചവറ സി.ഐ. ജി.ഷാജി, എ.എസ്.ഐ ബഷീര്‍ കുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. തേവലക്കരയിലെ പടപ്പനാല്‍ പ്രദേശത്തു നിന്നാണു പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

വെബ്ദുനിയ വായിക്കുക