ചെന്നിത്തലയുടെ ആക്ഷേപം സരിതയ്ക്കു വേണ്ടി: വി എസ്

ശനി, 5 ഏപ്രില്‍ 2014 (13:26 IST)
PRO
സരിതക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ അധിക്ഷേപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സരിതയുടെ മുമ്പില്‍ ചെന്നിത്തല കുമ്പിടുമോയെന്നും വി എസ് ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ കടല്‍ കടത്താതെ കേരളത്തിന് രക്ഷയില്ലെന്നും വി എസ് പരിഹസിച്ചു.

വി എസ് ശല്യക്കാരനായ വ്യവഹാരിയാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. പരമോന്നത കോടതി തള്ളിയ സോളാര്‍ കേസില്‍ വീണ്ടും ഹര്‍ജി നല്‍കിയ വി എസ് തെരഞ്ഞെടുപ്പ് കളിയാണ് ഇക്കാര്യത്തില്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തില്‍ ചെലവാകാത്ത കാലണത്തുട്ടാണ് വി എസ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വി എസ് ഇന്ന് രംഗത്തെത്തിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചെലവാക്കിയ പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക