ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ട് ദിവസത്തിനുള്ളില്‍, രണ്ടും കല്‍പ്പിച്ച് സരിത !

തിങ്കള്‍, 1 ഫെബ്രുവരി 2016 (15:38 IST)
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരായ തെളിവുകള്‍ രണ്ടുദിവസത്തിനുള്ളില്‍ സോളാര്‍ കമ്മിഷന് മുമ്പാകെ ഹാജരാക്കുമെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഈ തെളിവുകള്‍ കൈമാറുമെന്നും സരിത അറിയിച്ചു.
 
ചാണ്ടി ഉമ്മനും സോളാര്‍ കേസില്‍ പ്രതിയായ ഒരു സ്ത്രീയും ഒരുമിച്ച് വിദേശയാത്ര നടത്തിയതിന്‍റെയും മറ്റും വീഡിയോ ദൃശ്യങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ കൈവശമുണ്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത വ്യക്തമാക്കി.
 
കൊച്ചിയില്‍ സോളാര്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കാന്‍ എത്തിയ സരിത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടും ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ ഇവരുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്നും സരിത വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക