സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സി പി എം നിലപാട് ദു:ഖകരമാണെന്ന്റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചന്ദ്രപ്പനെ കുറിച്ചു കേരളത്തിലെ ജനങ്ങള്‍ക്കു നന്നയി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നനും പരിഷ്കൃതനുമായ കമ്യൂണിസ്റ്റ് നേതാവാണ് ചന്ദ്രപ്പന്‍. സി പി എമ്മുമായുള്ള തര്‍ക്കത്തില്‍ ചന്ദ്രപ്പന്‍ പറയുന്ന കാര്യങ്ങളില്‍ ന്യായമായ വശങ്ങള്‍ ഉണ്ട്. സംസ്കാരത്തിന്റെ പരിധിക്കപ്പുറത്തു പെരുമാറുന്ന ആളല്ല ചന്ദ്രപ്പനെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
ചന്ദ്രപ്പന്റെ പദപ്രയോഗം ഇതുവരെ പരിധിവിട്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം