കേരള രാഷ്‌ട്രീയത്തിലെ സജീവ സാന്നിധ്യമായ കെ ആര്‍ ഗൌരിയമ്മയ്ക്ക് ഇന്ന് നവതി. രാവിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആലപുഴയിലെ വീട്ടില്‍ ഗൌരിയമ്മ കേക്ക് മുറിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നത് ഗൌരിയമ്മയുടെ പഴയ സഹപ്രവര്‍ത്തകനും, സംസ്ഥാന മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനാണ്. ഗൌരിയമ്മയുടെ ജീവിതകഥ വിവരിക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനവും ഉദ്‌ഘാടന ചടങ്ങില്‍ ഇന്ന് നടക്കും.
ഓഗസ്‌റ്റ് മൂന്നാം വാരം തിരുവനന്തപുരത്ത് നവതി സ്‌മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നടക്കും. കൂടാതെ, ഗൌരിയമ്മ ഫൌണ്ടേഷന്‍റെ ഉദ്‌ഘാടനം ചേര്‍ത്തലയില്‍ ഗൌരിയമ്മ പഠിച്ച ശ്രീ നാരായണ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. ഈ ചടങ്ങിന്‍റെ തീയതി നിശ്‌ചയിച്ചിട്ടില്ല. ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാര്‍, കേന്ദ്രമന്ത്രി എ കെ ആന്‍റണി തുടങ്ങിയവര്‍ ഈ ചടങ്ങിനെത്തും.