സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന് ബി ജെ പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നുവെങ്കില്‍ അത് ഒരു താക്കീത് ആകുമായിരുന്നു.
അതേസമയം, പെരുമ്പാവൂര്‍ കൊലക്കേസിലെ പ്രതിയ്‌ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വി എസിന്റെ പ്രസ്‌താവന അപഹാസ്യമാണ്. ഗോവിന്ദച്ചാമിയ്‌ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയ ആളാണ് സി പി എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയെന്നും കുമ്മനം കുറ്റപ്പെടുത്തി.