ഗുരുവായൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
ചൊവ്വ, 5 നവംബര്‍ 2013 (09:22 IST)
PRO
ഗുരുവായൂരില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ബ്രഹ്മംകുളം സ്വദേശി ഫാസില്‍(23) ആണ് മരിച്ചത്. എസ്എഫ്ഐ മണലൂര്‍ എരിയാ ജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ് ഫാസില്‍. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.
വീട്ടില്‍നിന്നു ബൈക്കില്‍ കീരാമുക്ക് കോര്‍ണറിലേക്ക് പോകുമ്പോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ് വഴിയില്‍ കിടന്നിരുന്ന ഫാസിലിനെ നാട്ടുകാര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശരീരത്തില്‍ നിരവധി വെട്ടേറ്റിട്ടുണ്ടെങ്കിലും തലയിലും മുഖത്തുമേറ്റ ആഴമേറിയ വെട്ടുകളാണ് മരണത്തിനിടയാക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാനും ആഹ്വാനമുണ്ട്.