ഗുണമേന്മയും വിലക്കുറവും സാധ്യമാക്കുന്ന പുതിയ കുടിവെള്ള കമ്പനി!
വ്യാഴം, 18 ഏപ്രില്‍ 2013 (09:42 IST)
PRO
PRO
കുടിവെള്ള വില്പനയ്ക്കായി സിയാല്‍ മോഡല്‍ കമ്പനി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗുണനിലവാരം കുറഞ്ഞ വെള്ളം അമിത നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കി ചിലര്‍ കൊള്ളലാഭം കൊയ്യുന്നത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ് ആണ് പുതുതായി രൂപീകരിച്ചിരിക്കുന്നത്.
ടാങ്കറില്‍ എത്തിക്കുന്ന വെള്ളത്തിനും കുപ്പി വെള്ളത്തിനും ആവശ്യക്കാര്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. പട്ടണങ്ങളില്‍ ഇവയെ ആശ്രയിച്ച് കഴിയുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഗുണനിലവാരമില്ലാത്ത ജലം ശേഖരിച്ച് ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ജലം ശേഖരിച്ച് ശുദ്ധീകരിച്ച്, അമിത വില ഈടാക്കാതെ വിതരണം ചെയ്യാനാണ് പുതിയ കമ്പനിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കുടിവെള്ള വിതരണ കമ്പനിയില്‍ സര്‍ക്കാരിന് 26% ഓഹരിയും ജലഅഥോറിറ്റിക്ക് 23% ഓഹരിയുമുണ്ടാകും. ശേഷിക്കുന്നവ തദ്ദേശ സ്ഥാപനങ്ങള്‍, കമ്പനിയുടെ ഗുണഭോക്താക്കള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് വാങ്ങാം.