ഗായിക റൈമ ചന്ദ്രന്‍ മരിച്ച നിലയില്‍

വെള്ളി, 10 മെയ് 2013 (12:37 IST)
PRO
PRO
സ്‌റ്റേജ് പരിപാടികളിലൂടെയും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയ ആയ ഗായിക റൈമ ചന്ദ്രന്‍(23) മരിച്ച നിലയില്‍. കാസര്‍ഗോഡ് ഉദുമയിലെ വീട്ടില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് റൈമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹിതയായ റൈമ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

വടകര സ്വദേശിയും ഉദുമ എഎല്‍പി സ്‌കൂള്‍ അധ്യാപകനുമായ ചന്ദ്രന്‍ മാസ്റ്ററുടെയും ഭാമയുടെയും മകളാണ് റൈമ. ഉദുമ നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണു ഇവര്‍ താമസിച്ചുവരുന്നത്. ചന്ദ്രന്‍ മാസ്റ്റര്‍ സ്‌കൂളില്‍ പോയ സമയത്ത് റൈമ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു. തിരിച്ചെത്തിയ പിതാവ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് കോഴിക്കോട്ടെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ റൈമയെ വിവാഹം ചെയ്തത്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം ഇവര്‍ വേര്‍പ്പെട്ട് കഴിയുകയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ റൈമ ടിവി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക