പത്തനാപുരത്തെ ഇടത് സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ ഇടത് വേദിയില്‍. മോഹന്‍ലാലിനൊപ്പം സംവിധായകന് പ്രിയദര്‍ശനും ഗണേഷിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പത്തനാപുരത്തെത്തി.
ഗണേഷുമായും ഗണേഷിന്റെ കുടുംബവുമായുമുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗം ആരംഭിച്ചത്. ഗണേഷിന്റെ അമ്മ തനിക്ക് ഏറെ ഭക്ഷണം വിളമ്പിത്തന്നിട്ടുണ്ടെന്നും ഒരു ആനയെ അടുത്ത് കാണുന്നത് ഗണേഷിന്റെ വീട്ടില്‍ വച്ചാണെന്നും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.
ഒരു നല്ല വ്യക്തി എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും വളരെ അടുപ്പമുള്ളയാളാണ് ഗണേഷ്. ഗണേഷിന്റെ മൂത്ത സഹോദരനായാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഗണേഷിന് എല്ല ആശംസകളും നേരുന്നു. സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും ഗണേഷിന്റെ ചിഹ്നമായ ‘ഓട്ടോറിക്ഷ’യെ പരാമര്‍ശിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.
ഗണേഷിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ നേരത്തെയും പത്തനാപുരത്ത് വന്നിട്ടുണ്ടെന്നും ഇനിയും വരാമെന്നും തെരഞ്ഞെടുപ്പിന് ശേഷം നല്ല വാര്‍ത്ത വരട്ടെയെന്നും മോഹന്‍ലാല്‍ ആഗ്രഹം പ്രകടിപ്പിച്ചു.
പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ എതിര് സ്ഥാനാര്‍ത്ഥികളായി യു ഡി എഫിന് വേണ്ടി നടന് ജഗദീഷും ബി ജെ പിക്ക് വേണ്ടി നടന് ഭീമന് രഘുവുമാണ് മത്സരിക്കുന്നത്.
ചിത്രത്തിന് കടപ്പാട്: ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പേജ്