ഗണേശിനെ മന്ത്രിയാക്കുകയാണെങ്കില്‍ രാജിവയ്ക്കുമെന്നു പി സി ജോര്‍ജ്

ചൊവ്വ, 28 മെയ് 2013 (14:26 IST)
PRO
PRO
കെ ബി ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കുകയാണെങ്കില്‍ ഗവ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് താന്‍ രാജിവയ്ക്കുമെന്ന് പി സി ജോ‌ര്‍ജ് യുഡിഎഫ് നേതാക്കളോടു പറഞ്ഞതായി റിപ്പോര്‍ട്ട്. പി സി ജോര്‍ജിന്റെ നിലപാട് യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കും എന്നാണ് സൂചനകള്‍.

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജ് രാജി ഭീഷണിയും മുഴക്കിയത്. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരുമായുള്ള എല്ലാ സഹകരണവും മതിയാക്കുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയടക്കമുള്ള നേതാക്കളോടും ജോര്‍ജ് പറഞ്ഞുവെന്നാണറിയുന്നത്.

ഗണേശ് മന്ത്രിയാക്കുന്നതിനോട് എതിര്‍പ്പുമായി ആദ്യം മുതല്ക്കെ ജോര്‍ജ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗണേഷ് മന്ത്രിയാക്കുന്നതിന് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്. ഗണേഷ് വിഷയം ഈ മാസം 30ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണു തീരുമാനം.

വെബ്ദുനിയ വായിക്കുക